Source :- SIRAJLIVE NEWS
എറണാകുളം| എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. പല്ലാരിമംഗലം സ്വദേശി സഹല്‍ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വീട്ടുകാര്‍ ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:
Burglars broke into a house in Pallarimangalam near Kothamangalam and stole 11 sovereigns of gold and 25,000 rupees. The crime occurred while the residents were away at Nedumbassery airport. Police registered a case and initiated a detailed investigation.




