Home rss national malayalam പുതിയ വാർത്ത ‘ആദരിക്കുന്നു ആ ധീരതയെ’; സ്മിത്ത് മച്ചാറിന് സ്നേഹ മുത്തം നല്‍കി ശൈഖ് ഹംദാന്‍

‘ആദരിക്കുന്നു ആ ധീരതയെ’; സ്മിത്ത് മച്ചാറിന് സ്നേഹ മുത്തം നല്‍കി ശൈഖ് ഹംദാന്‍

6
0

Source :- SIRAJLIVE NEWS

ദുബൈ | ഫ്‌ളൈ ദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിനിടയിലും പതറാതെ വിമാനത്തെയും യാത്രക്കാരെയും കാത്ത പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ക്യാപ്റ്റന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും ആദരിക്കുന്നതായി അറിയിച്ചു.

മനുഷ്യജീവന്‍ സംരക്ഷിക്കുന്നതില്‍ ക്യാപ്റ്റന്‍ കാണിച്ച ധൈര്യവും ആത്മസമര്‍പ്പണവും പരമോന്നത മാതൃകയാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. തങ്ങളുടെയും രാജ്യത്തെ ഉന്നത ഭരണനേതൃത്വത്തിന്റെയും പൂര്‍ണമായ ആദരവും പ്രശംസയും അദ്ദേഹത്തിന് നേരുന്നു. സ്മിത്ത് മച്ചാര്‍ ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതില്‍ അത്യധികം അഭിമാനിക്കുന്നു. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും നാടായ യു എ ഇ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രതീകമാണ് മച്ചാറെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

അടിയന്തര സാഹചര്യത്തെ ധീരമായി നിയന്ത്രിച്ച ക്യാപ്റ്റന്‍ സ്മിത്ത്, മറ്റ് ക്രൂ അംഗങ്ങള്‍, യാത്രക്കാര്‍ എന്നിവരെ യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അഭിനന്ദിച്ചു.

Content Highlights:
Dubai Crown Prince Sheikh Hamdan bin Mohammed bin Rashid Al Maktoum extended a warm greeting to South Sudan First Vice President Riek Machar. The gesture reflects strong diplomatic bonding and hospitality between UAE and South Sudan leaders. The interaction has generated significant attention.