Home rss national malayalam പുതിയ വാർത്ത പാലക്കാട് സി പി എം ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി; വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

പാലക്കാട് സി പി എം ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി; വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

2
0

Source :- SIRAJLIVE NEWS

പാലക്കാട്| സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഇ എൻ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും ജില്ലാ സെക്രട്ടറി പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം.

ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം മുൻകൈ എടുക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചിരുന്നു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനവും ശക്തമായിരുന്നു. അടുത്ത ജില്ലാ സമ്മേളനത്തിന് മുമ്പ് നടപടിയുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയിരിക്കുന്നത്.

Content Highlights:
The CPM has removed EN Suresh Babu as Palakkad district secretary and appointed V Chenthamarakshan to the position. The move follows severe internal criticism and complaints regarding failure to manage party issues. Complaints originated mainly from Ottapalam and Puthusseri committees.