Source :- SIRAJLIVE NEWS
ആലപ്പുഴ | ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കാര്‍ത്തികപ്പള്ളി സ്‌കൂളിലെ പ്രവേശനോത്സവത്തിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്നത്.
പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാന്‍ എത്തിയവരെയാണ് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ് വിശദീകരിച്ചു.
കൊടിയുമായി സ്‌കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് എസ് എഫ് ഐ പ്രവര്‍ത്തകരോട് പോലീസ് പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത് എന്നാണ് പോലീസിന്റെ വിശദീകരണം.







