Source :- SIRAJLIVE NEWS

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയക്ക് കീഴില്‍ മിഷൻ 27ൻ്റെ ഭാഗമായി നടക്കുന്ന ട്രെയിനിങ് പരിപാടികള്‍ക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ക്കായാണ് ജാമിഅഃ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് പരിശീലന പരമ്പര സംഘടിപ്പിക്കുന്നത്.

പരിശീലന പരമ്പരയുടെ ആദ്യഘട്ടത്തില്‍ വെബ് ഡെവലപ്മെന്റ്, അറബിക് ഖത്ത് വര്‍ക്ക്ഷോപ്പുകളാണ് നടന്നത്. യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന വെബ് ഡെവലപ്മെന്റ് വര്‍ക്ക് ഷോപ്പുകളാണ്സംഘടിപ്പിച്ചത്. പഠന- പഠനാനുബന്ധ മേഖലകളിലും ദഅ്വ രംഗത്തും ആധുനിക സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

ജാമിഅത്തുല്‍ ഹിന്ദ് ആസ്ഥാനത്തു വെച്ചു നടന്ന ക്യാമ്പില്‍ വിവിധ പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍, വെബ്/ മൊബൈല്‍ ആപ്ലിക്കേഷന്‍ ബേസിക്‌സ്, റിയാക്ട്, ലറാവെല്‍, എ ഐ ടൂളുകളുടെ പ്രായോഗിക തലങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി. ‘മേക്‌റോ’ ടീം നേതൃത്വം നല്‍കിയ ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി പുതിയ പ്രൊജക്ടുകള്‍ ഡിസൈന്‍ ചെയ്തു.

തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടക്കലിലും കോഴിക്കോട്ടും വെച്ച് ‘അറബിക് ഖത്ത്’ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. അറബി എഴുത്തിന്റെ കൃത്യമായ രൂപങ്ങളും ശാസ്ത്രീയമായ ശൈലികളും ലളിതമായി പഠിച്ചെടുക്കാന്‍ ഈ പരിശീലനങ്ങള്‍ വിദ്യാര്‍ഥികളെ പ്രാപതരാക്കി. ഇവരിലൂടെ ക്യാംപസുകളിലെ മറ്റ് വിദ്യാര്‍ത്ഥികളിലേക്കും ഈ കല എത്തിക്കാനാണ് ജാമിഅ ലക്ഷ്യമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിപുലമായ ട്രെയിനിങ് പ്രോഗ്രാമുകളാണ് ജാമിഅത്തുല്‍ ഹിന്ദ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള കരിയർ ഓറിയന്റേഷന്‍, നെറ്റ്/ ജെ ആര്‍ എഫ് കോച്ചിംഗ്, ഡിസര്‍ട്ടേഷന്‍ ആൻഡ് തിസീസ് റൈറ്റിംഗ്, സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് തുങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. ഇതുവഴി ആഗോള ഇസ്ലാമിക് യൂണിവേഴ്സിറ്റികളിലും മറ്റു സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ തുടർ പഠനം, പേപ്പർ പ്രസന്റേഷൻ, പ്രബന്ധപ്രസിദ്ധീകരണം തുടങ്ങിയ എല്ലാ മേഖലകളും ഉൾക്കൊള്ളുന്നതാണ് മിഷൻ 27.

എ ഐ ഫോര്‍ ടീച്ചേഴ്‌സ്, വിഷയാധിഷ്ഠിത കോഴ്‌സുകള്‍, സയന്‍സ് ആന്‍ഡ് ഇസ്ലാം, എപ്പിസ്റ്റമോളജി, നഹ്വ്, മന്‍ത്വിഖ് ആൻഡ് മോഡേൺ ഫിലോസഫി പരിശീലനങ്ങളാണ് അധ്യാപകര്‍ക്കായി ആവിഷ്‌കരിക്കുന്നത്. അതോടൊപ്പം, ആഗോള അധ്യാപകരെ സൃഷ്ടിച്ചെടുക്കാനുള്ള വ്യത്യസ്ത ട്രെയിനുകളും ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ, ജാമിഅതുല്‍ ഹിന്ദ് സോഫ്റ്റ്വെയര്‍ & ക്രെഡിറ്റ് സിസ്റ്റം പരിചയപ്പെടുത്തല്‍ പോലുള്ള സിസ്റ്റം ട്രെയിനിങും സമയാനുസൃതമായി നടപ്പാക്കുന്നുണ്ട്.

ജാമിഅതുല്‍ ഹിന്ദിന്റെ ട്രെയിനിങ് പരമ്പരകളെക്കുറിച്ചും വരാനിരിക്കുന്ന കോഴ്‌സുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9744323408 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Content Highlights:
Jamiaul Hind Al Islamia has officially commenced its extensive training programs under the Mission 27 initiative for students, teachers, and management. The initial phase successfully concluded workshops on web development, practical AI applications, and traditional Arabic calligraphy. Upcoming sessions will feature career orientation for high school graduates, NET/JRF coaching, and advanced training in modern philosophy and software systems. Interested individuals can contact 9744323408 for further details regarding registration and upcoming courses.