Home rss national malayalam പുതിയ വാർത്ത ആയുര്‍വേദ ആശുപത്രികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ആയുര്‍വേദ ആശുപത്രികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ആയുര്‍വേദ ആശുപത്രികളിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആയുര്‍വേദ ആശുപത്രികളില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി ആർ  സജിക്കെതിരെയാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത്

ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശിപാര്‍ശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ ഉത്തരവ്. കണ്ണൂര്‍ പിണറായിയിലെ ഗവ. ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചറുകള്‍ വാങ്ങിയ സംഭവത്തിലുള്‍പ്പെടെ അന്വേഷണം നടക്കും. ഇവിടെ കെട്ടിട നിര്‍മാണം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് 11.45 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളായിരുന്നു വാങ്ങിക്കൂട്ടിയത്. മട്ടന്നൂര്‍, ചാലക്കുടി, വെങ്ങാനൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ചട്ടം ലംഘിച്ച് വന്‍തോതില്‍ ഫര്‍ണിച്ചര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Health Minister K Muraleedharan ordered a Vigilance probe into alleged financial irregularities regarding furniture purchases in government Ayurveda hospitals. Rejecting the Principal Secretary’s recommendation for a Finance Department inquiry, the minister initiated formal action. Lapses were identified in hospitals including Pinarayi, Mattannur, Chalakudy, and Venganoor.