Home rss national malayalam പുതിയ വാർത്ത ആറുവരി ദേശീയപാതയിൽ റോങ് സൈഡിൽ ബസ് ഓടിച്ചു; ‘കൃതിക’യ്ക്ക് 7,500 രൂപ പിഴ

ആറുവരി ദേശീയപാതയിൽ റോങ് സൈഡിൽ ബസ് ഓടിച്ചു; ‘കൃതിക’യ്ക്ക് 7,500 രൂപ പിഴ

6
0

Source :- SIRAJLIVE NEWS

കോഴിക്കോട്| ആറുവരി ദേശീയപാതയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് തെറ്റായ ദിശയിൽ ബസ് ഓടിച്ച സംഭവത്തിൽ സ്വകാര്യ ബസ് ‘കൃതിക’യ്ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ബസിന് 7,500 രൂപ പിഴ ചുമത്തിയതിന് പുറമെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസ് കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ അപകടകരമായ രീതിയിൽ ഓടിച്ചത്. തിരക്കേറിയ ആറുവരി പാതയിൽ തെറ്റായ ദിശയിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് സഞ്ചരിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

കൃതിക ബസിനെതിരെ നേരത്തെയും പരാതിയുയർന്നിരുന്നു. കഴിഞ്ഞയാഴ്ച പയ്യോളിയിൽ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ ബസ് സ്റ്റോപ്പിൽ ഇറക്കാതെ ഉയരപ്പാതയിൽ ഇറക്കിവിട്ടതായിരുന്നു സംഭവം. രാത്രിയിൽ ആറുവരി പാതയിൽ ഇറക്കപ്പെട്ട യാത്രക്കാരിയെ നാട്ടുകാർ കോണി ഉപയോഗിച്ചാണ് പിന്നീട് താഴെയിറക്കിയത്.

Content Highlights:
The Motor Vehicles Department fined Krithika bus Rs 7,500 for driving five kilometers on the wrong side of the Kozhikode-Kannur six-lane highway at Chemmancheri. Driver and conductor licenses were suspended for six months. The driver must undergo compulsory training at Edappal.