Home LATEST NEWS malyalam പുതിയ വാർത്ത ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാര്‍ഥി മരിച്ചു

ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാര്‍ഥി മരിച്ചു

5
0

Source :- SIRAJLIVE NEWS

തൃശൂര്‍ | പനിയെ തുടര്‍ന്ന് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വീട്ടില്‍ വച്ച് പാത്രത്തില്‍ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. ഉടന്‍ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Content Highlights:
A 14-year-old school student named Angelo died after sustaining severe burn injuries while inhaling steam at his home in Thrissur. The boy was suffering from fever and the accident occurred when the hot water spilled on him. He was rushed to a private hospital but was declared brought dead.