Home LATEST NEWS malyalam പുതിയ വാർത്ത ഇജെന്‍: നീലത്തീ കാണിച്ച സാഹസം

ഇജെന്‍: നീലത്തീ കാണിച്ച സാഹസം

5
0

Source :- SIRAJLIVE NEWS

ലയാളികൾക്ക് കൂടുതൽ പരിചയമുള്ള കിഴക്കേ ജാവയിലെ ഇജെൻ വോൾക്കാനോ പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ബാലിയിൽ നിന്ന് എത്തിപ്പെടാൻ എളുപ്പമാണെന്നതാണ് ഒരു പ്രത്യേകത. ബ്ലൂ ഫയർ പ്രതിഭാസം കാണാൻ കഴിയുന്ന ഏഷ്യയിലെ ഒരേയൊരു ഇടം കൂടിയാണിത്. എത്യോപ്യയിലെ ഡാലോൽ അഗ്നിപർവതമാണ് രണ്ടാമത്തെത്. ഇളം നീല നിറത്തിൽ കാണപ്പെടുന്ന സൾഫർ തടാകമാണ് മറ്റൊരു ആകർഷണം. സഹസപ്പെട്ടല്ലാതെ എത്തിപ്പെടാൻ കഴിയില്ലെന്നത് സത്യം. എങ്കിലും പണക്കാർക്ക് പഴുതുകളെമ്പാടുമുണ്ട്. ഏറ്റവും ബജറ്റഡായി ഇജെൻ ട്രക്കിംഗ് പ്ലാൻ ചെയ്യുന്നവർക്ക് ഈ അനുഭവം ഉപകരിക്കുമെന്ന് തീർച്ച.

ബന്യുവാങ്ങി സ്റ്റേഷനിൽ രാത്രി വൈകിയാണ് ട്രെയിനിറങ്ങിയത്. എക്‌സിറ്റ് ഗേറ്റിന് നേരെ മുമ്പിൽ ഒട്ടേറെ ബൈക്ക് റെന്റൽ ഷോപ്പുകളുണ്ട്. റെന്റൽ മോട്ടോർ എന്ന ബോർഡ് നോക്കിയാൽ മതി. അവർക്ക് കീഴിൽ തന്നെ ഇടത്തരം ഹോംസ്റ്റേ സൗകര്യങ്ങളും ഹോട്ടലുകളുമുണ്ട്. ഫേസ് മാസ്‌ക്, ഗ്ലാസ്സ് തുടങ്ങി ജാക്കറ്റടക്കം ഇജൻ യാത്രക്ക് വേണ്ട ഏറെക്കുറെ മുൻകരുതലുകളും ഈ റെന്റൽ മോട്ടോർ ഷോപ്പുകളിൽ നിന്ന് തന്നെ വാടകക്കെടുക്കാം. ലേറ്റും സ്റ്റിക്കും മറ്റു നിർബന്ധ സാമഗ്രികളും ഞങ്ങൾ നേരത്തേ ഓൺലൈൻ വഴി വാങ്ങിയിരുന്നു. ബാർഗെൻ ചെയ്ത് 80,000 റുപ്പിയക്ക് പുതിയ ഹോണ്ട ബീറ്റ് ബൈക്കും 15,000 റുപ്പിയക്ക് ഫേസ് മാസ്‌കുമാണ് ഞങ്ങൾ വാടകക്കെടുത്തത്. ഇവരുടെ സേവനവും വിശ്വാസവും കണക്കിലെടുക്കാതെ സാധനങ്ങളുമായി മുങ്ങുന്ന ഒരുപാട് ട്രാവലേഴ്‌സുണ്ടെന്ന് സങ്കടം പറഞ്ഞത് കേട്ടപ്പോൾ അറിയാതെ ഉള്ള് വിങ്ങി.

ഒന്നര മണിക്കൂർ വണ്ടിയോടിച്ച് വേണം ഇജെനിലെത്താൻ. മുകളിലോട്ട് മാത്രം ചീറിപ്പായുന്ന ജീപ്പുകളും കാറുകളും. ബൈക്കുകാർ നന്നേ കുറവാണ്. തണുപ്പ് കൂടിക്കൂടി വന്നു. ഗ്ലൗവും കടന്ന് എല്ല് കൊച്ചിത്തുടങ്ങി. ചുരം കയറും പോലെ വളവുകളായാണ് വഴി. ജനതാമസമില്ലാത്ത കാടും കൃഷിഭൂമിയുമാണ് ഇടത്തും വലത്തും. തണുപ്പും വിജനതയും ഇരുട്ടും തെല്ലൊന്ന് ഭയപ്പെടുത്തി. പാർക്കിംഗ് പോയിന്റിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ആദ്യം കണ്ട കടയിൽ കയറി കോഫി പറഞ്ഞു. തൊട്ടടുത്ത് തീ കായുന്നൊരു കൂട്ടത്തെ കണ്ടപ്പോൾ അവരുടെ ഒപ്പം കൂടി. മനസ്സും ശരീരവും ഒന്ന് ചൂടാക്കി നേരെ വോൾക്കാനോ മുഖത്തേക്ക്.

ടിക്കറ്റ് ആദ്യമേ ഓൺലൈൻ വഴി എടുത്തിരുന്നു. അതാണ് ലാഭവും സൗകര്യവും. എൻട്രൻസ് പോയിന്റിൽ ഹെൽത്ത് സർട്ടിഫിക്കറ്റ് കാണിക്കണം. മൂന്ന് ദിവസത്തിനകം എടുത്തതായിരിക്കണമത്. യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ക്ലിനിക്കിൽ നിന്ന് അതും ആദ്യമേ തരപ്പെടുത്തിയിരുന്നു. അധിക പേരും ഗ്രൂപ്പുകളായി ഗൈഡിന് കൂടെയാണ് യാത്ര. ചെലവ് ചുരുക്കാൻ ഞങ്ങളത് വേണ്ടെന്ന് വെച്ചത് ലാഭകരമായി. നടത്തത്തിനിടെ ഫ്രാൻസിൽ നിന്നുള്ള ഒരു ടീമുമായി ചങ്ങാത്തത്തിലായി. അവരോടൊന്നിച്ച് സംസാരിച്ചാണ് പിന്നീട് ട്രെക്കിംഗ്.

“ലംബോർഗിനി…’, “ഓഡി…’ എന്നിങ്ങനെ ഇടക്കിടെ ചിലർ വിളിച്ച് പറയുന്നുണ്ട്. അറബാന പോലൊരു ഉന്തുവണ്ടിയിൽ മുകൾഭാഗം വരെ തള്ളിക്കയറ്റി കൊണ്ടുപോകുന്നവരാണവർ. രണ്ടോ മൂന്നോ പേർ ചേർന്നാണ് ഒരു വണ്ടി വലിക്കുന്നത്. ഒരു മില്ല്യൻ റുപ്പിയയാണവർ ചോദിക്കുന്നത്. അസുഖമുള്ളവരോ പ്രായമായവരോ നടക്കാൻ കഴിയാത്തവരോ ആയി ഇജനിലെത്താൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ഇതൊരു ബെസ്റ്റ് ഓപ്ഷനാണ്.
മഴക്കാലമായതിനാലാകാം, വഴിയാകെ കല്ലും ചെളിയുമാണ്. കയറ്റവും വളവുകളും അവസാനിക്കാത്തത് പോലെ. നന്നായി ക്ഷീണിച്ച് തുടങ്ങിയിരുന്നു. എക്‌സസൈസിന്റെ കുറവും ഹൈക്കിംഗ് വശമില്ലാത്തതും തിരിച്ചടിയായി. കൈയിൽ കരുതിയ വെള്ളം കുടിച്ച് വീണ്ടും നടത്തം തന്നെ.

Content Highlights:
Ijen volcano in East Java is famous for its unique blue fire phenomenon and vibrant sulfur lake. Travelers can embark on a budget-friendly trek by renting scooters and securing tickets online from Banyuwangi. The route features chilly mountain pathways, demanding terrain, and manual cart transport services for elderly hikers.