Home LATEST NEWS malyalam പുതിയ വാർത്ത കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല; മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല; മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്  കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്.

രോഗബാധയുടെ പശ്ചാത്തലത്തില്‍ നാദാപുരം മേഖലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച 54 വയസുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഷിഗെല്ല കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്.ഈ മാസം മാത്രം നാല്‍പ്പതിലേറെ കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

#Shigella #KozhikodeNews #Nadapuram #HealthAlert #KeralaHealth #PublicHealth #Prevention #SirajLive