Home rss national malayalam പുതിയ വാർത്ത ഇന്തോനേഷ്യയില്‍ കപ്പല്‍ അപകടത്തില്‍ ഒരു മരണം; നൂറിലധികം പേരെ രക്ഷപ്പെടുത്തി

ഇന്തോനേഷ്യയില്‍ കപ്പല്‍ അപകടത്തില്‍ ഒരു മരണം; നൂറിലധികം പേരെ രക്ഷപ്പെടുത്തി

5
0

Source :- SIRAJLIVE NEWS

ജക്കാര്‍ത്ത |  ഇന്തോനേഷ്യയിലെ ജാവ, ബോര്‍ണിയോ ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുകയായിരുന്ന കപ്പല്‍ മോശം കാലാവസ്ഥയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു മരണം. സംഭവത്തില്‍ നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.കിഴക്കന്‍ ജാവയിലെ സുരബായയില്‍ നിന്ന് പുറപ്പെട്ട ‘വിര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് 8’ എന്ന കപ്പലില്‍ 243 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലിന് ഷിപ്പിംഗ് കമ്പനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഉയരമുള്ള തിരമാലകളെ വകഞ്ഞുമാറ്റിയാണ് രക്ഷാപ്രവര്‍ത്തകര്‍ കപ്പലിന് അരികിലെത്തിയത്

കപ്പലുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ്, കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായി ക്യാപ്റ്റന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യസ്ഥാനത്തുനിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെ ജാവ കടലിലാണ് കപ്പലിനെ അവസാനം കണ്ടത്.

17,000-ത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ സമുദ്ര അപകടങ്ങള്‍ പതിവാണ്. ദൈനംദിന ഗതാഗതത്തിനും ടൂറിസത്തിനും ഈ രാജ്യം ബോട്ട് സര്‍വീസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

Content Highlights: A ship carrying 243 passengers and crew faced severe weather in the Java Sea between Java and Borneo. One person died and over 100 people were rescued after the vessel lost contact and began capsizing. Search and rescue teams navigated high waves to reach the site near Surabaya.