Home LATEST NEWS malyalam പുതിയ വാർത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷം: അമേരിക്കന്‍ പ്രസിഡന്റും സഊദി കിരീടാവകാശിയും ഫോണില്‍ ചര്‍ച്ച നടത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: അമേരിക്കന്‍ പ്രസിഡന്റും സഊദി കിരീടാവകാശിയും ഫോണില്‍ ചര്‍ച്ച നടത്തി

1
0

Source :- SIRAJLIVE NEWS

റിയാദ്  | പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണ്‍ സംഭാഷണം നടത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും അവലോകനം ചെയ്തു.ഇറാനെതിരായ പുതിയ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയും ഇസ്‌റാഈലും സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു

ഇറാനും മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളും പുതിയ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ലോകത്തിന്റെ ഭാവി നേട്ടത്തിനും അതുപോലെ തന്നെ വിജയകരവും സമ്പന്നവുമായ ഇറാന്റെ നിലനില്‍പ്പിനും വേണ്ടി, വേഗത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുന്നതിന് വിധേയമായി, ആക്രമണം റദ്ദാക്കാന്‍ സമ്മതിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു

Content Highlights: Saudi Crown Prince Mohammad bin Salman discussed West Asia tensions with US President Donald Trump via phone. Trump stated that US and Israel agreed to stop new attacks on Iran to facilitate a quick agreement. Both leaders reviewed bilateral cooperation to strengthen diplomatic relations.