Home rss national malayalam പുതിയ വാർത്ത ഇന്ത്യയില്‍ പുതിയ ഓഡി ക്യൂ ത്രീയുടെ ലോഞ്ചിംഗ് നാളെ

ഇന്ത്യയില്‍ പുതിയ ഓഡി ക്യൂ ത്രീയുടെ ലോഞ്ചിംഗ് നാളെ

7
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യയില്‍ പുതിയ തേര്‍ഡ് ജനറേഷന്‍ ക്യൂ ത്രീ എസ് യു വിയുടെ ലോഞ്ചിംഗ് നാളെ. വരും മാസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന നിരവധി പുതിയ മോഡലുകളുടെ തുടക്കമെന്ന നിലയില്‍ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഓഡിയെ സംബന്ധിച്ച് ക്യൂ ത്രീയുടെ വരവ് പ്രധാനഘട്ടമാണ്.

വിപണിയില്‍ ബി എം ഡബ്ല്യു എക്സ് വണ്‍ ഡബ്ല്യു ബി, മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ എ, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വാഹനങ്ങളുമായും വിലയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കൊഡിയാക്, എം ജി ഹെക്ടര്‍, ഫോക്‌സ്വാഗണ്‍ ടൈറോണ്‍ എന്നിവയുമായാണ് തേര്‍ഡ് ജനറേഷന്‍ ക്യൂ ത്രീ മത്സരിക്കുന്നത്. ഓഡി ക്യൂ ത്രീയില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും സെവന്‍ സ്പീഡ് ഡി സി ടി ഗിയര്‍ബോക്സുമാണ് കരുത്തേകുന്നത്.

പൂര്‍ണമായ എല്‍ ഇ ഡി ലൈറ്റിംഗ്, മുന്നിലും പിന്നിലുമുള്ള ബമ്പറുകള്‍, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന എല്‍ ഇ ഡി ടെയില്‍ ലൈറ്റുകള്‍, പതിനെട്ട് ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബോഡി കളറിലുള്ള സൈഡ് മിററുകളും ഡോര്‍ ഹാന്‍ഡിലുകളും, പിന്നില്‍ പ്രകാശിക്കുന്ന ലോഗോ എന്നിവയാണ് പുതിയ ക്യൂ ത്രീയുടെ പുറം ഭാഗത്തെ പ്രധാന സവിശേഷത. ലെവല്‍ ടു എ ഡി എ എസ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ടൈപ്പ് സി പോര്‍ട്ടുകള്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ഒമ്പത് എയര്‍ബാഗുകള്‍, പന്ത്രണ്ട് സ്പീക്കറുകളുള്ള സോനോസ് മ്യൂസിക് സിസ്റ്റം എന്നിവ വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നു.

Content Highlights:

German luxury carmaker Audi is launching the third-generation Audi Q3 SUV in India. Powered by a 2.0-liter 4-cylinder turbo petrol engine and a 7-speed DCT gearbox, it features Level 2 ADAS, connected LED taillights, and a 12-speaker Sonos sound system. It competes with rivals like the BMW X1 and Mercedes-Benz GLA.