Home rss national malayalam പുതിയ വാർത്ത ഡല്‍ഹിയില്‍ എന്‍ എസ് യു ഐ പ്രതിഷേധത്തില്‍ സംഘർഷം; പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി

ഡല്‍ഹിയില്‍ എന്‍ എസ് യു ഐ പ്രതിഷേധത്തില്‍ സംഘർഷം; പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മലയാളി വിദ്യാര്‍ത്ഥിനി ആതിര ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് രാത്രിയില്‍ ഡല്‍ഹിയില്‍ എന്‍ എസ് യു ഐ സമരം നടത്തി.
പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന സമരം സംഘര്‍ഷത്തിന് കാരണമായി. പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായ ആതിര അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

എഫ് ഐ ആര്‍ ഇടും വരെ സമരം തുടരുമെന്ന് എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കര്‍ വ്യക്തമാക്കി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.
പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് വിനോദ് ജാക്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ഡല്‍ഹി പോലീസിന് പുറമേ ആര്‍ എ എഫ്, സി ആര്‍ പി എഫ് സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു.

Content Highlights: NSUI held a late-night protest in Delhi against police inaction over the assault on Malayali student Athira. Demonstrators clashed with security forces outside Parliament Street station. National President Vinod Jakhar and several activists were detained as police cleared the blocked road.