Home rss business malayalam ‘ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഇന്നും പേടിയാണ്’; നടിയുടെ അഭിനയമികവിനെ പ്രശംസിച്ച് ഖുശ്ബു

‘ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഇന്നും പേടിയാണ്’; നടിയുടെ അഭിനയമികവിനെ പ്രശംസിച്ച് ഖുശ്ബു

9
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വർഷങ്ങളായി സിനിമാരംഗത്ത് സജീവമായിട്ടും നടി ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ ഇന്നും ഭയം തോന്നാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഖുശ്ബു. ഉർവശിയുടെ അസാധാരണമായ അഭിനയമികവാണ് ഇതിന് കാരണമെന്നും ഒരേ ഫ്രെയിമിൽ ഇരുവരും എത്തുമ്പോൾ സ്ക്രീനിൽ താൻ എവിടെയാണെന്ന് പോലും തിരയേണ്ടിവരുമെന്നും ഖുശ്ബു പറഞ്ഞു. ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

ക്യാമറയ്ക്ക് മുന്നിൽ മറ്റാരോടൊപ്പം അഭിനയിക്കുമ്പോഴും തനിക്ക് ഭയമില്ലെന്നും എന്നാൽ ഉർവശിക്കൊപ്പം സ്ക്രീൻ പങ്കിടുമ്പോൾ ഇപ്പോഴും ആശങ്ക തോന്നാറുണ്ടെന്നും ഖുശ്ബു വ്യക്തമാക്കി. ചില താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അവർ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയുന്നുവെങ്കിൽ, ഉർവശി പൂർണമായി വിഴുങ്ങിക്കളയുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നായിരുന്നു ഖുശ്ബുവിന്റെ തമാശ കലർന്ന പ്രതികരണം.

ഉർവശി സ്ക്രീനിലെത്തിയാൽ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ അവരിലേക്ക് മാത്രമായി ചുരുങ്ങും. അവരുടെ പ്രകടനത്തിനിടയിൽ തങ്ങളും അതേ ഫ്രെയിമിലുണ്ടായിരുന്നുവോ എന്ന് പ്രേക്ഷകർ തിരഞ്ഞുപോകുന്ന തരത്തിലാണ് ഉർവശിയുടെ അഭിനയമെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

തങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായുള്ള സൗഹൃദമുണ്ടെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഉർവശിയെ ‘പൊടി’ എന്നും ഉർവശി തന്നെ ‘കുബു സ്വാമി’ എന്നും വിളിക്കാറുണ്ടെന്നും താരം പറഞ്ഞു. സിനിമയ്ക്ക് പുറമെ രാഷ്ട്രീയം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉർവശിക്ക് ആഴത്തിലുള്ള അറിവുണ്ടെന്നും ഖുശ്ബു പ്രശംസിച്ചു.

കമൽ ഹാസൻ ഉർവശിയെ ‘സിനിമയുടെ എൻസൈക്ലോപീഡിയ’ എന്നാണ് വിശേഷിപ്പിക്കാറുള്ളതെങ്കിൽ, താൻ അവരെ ‘ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ’ എന്നാണ് വിളിക്കാൻ ആഗ്രഹിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും സൗഹൃദത്തിലും വ്യക്തിത്വത്തിലും മാറ്റമില്ലാതെ തുടരുന്ന അപൂർവ വ്യക്തിയാണ് ഉർവശിയെന്നും താരം കൂട്ടിച്ചേർത്തു.