Home rss national malayalam പുതിയ വാർത്ത എന്ത് കൊണ്ട് ഡല്‍ഹിയെ ജയിലില്‍ അടച്ചു; സുപ്രധാന ചോദ്യവുമായി രാഹുല്‍ ഗാന്ധി

എന്ത് കൊണ്ട് ഡല്‍ഹിയെ ജയിലില്‍ അടച്ചു; സുപ്രധാന ചോദ്യവുമായി രാഹുല്‍ ഗാന്ധി

5
0

Source :- SIRAJLIVE NEWS

ഡല്‍ഹി | എന്ത് കൊണ്ട് രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ ജയിലില്‍ അടച്ചുവെന്ന സുപ്രധാന ചോദ്യവുമായി ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പോലീസ് ഡല്‍ഹിയെ കോട്ടയാക്കി മാറ്റി. ആര്‍ എസ് എസ് ഗുണ്ടകള്‍ സമരമുഖത്തെ സ്ത്രീകളെ ആക്രമിക്കുന്നു- രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ പോലീസ് നരനായാട്ടില്‍ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് നടത്തിയ അതിക്രമ ദൃശ്യങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന് ഇനി ഉറക്കമില്ലാത്ത രാവുകളാണെന്നും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് നടത്തിയ അഴിമതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.

കാലം കണക്ക് ചോദിക്കാതെ പോകില്ല. ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും. ഇത് ഒരു ദിവസത്തെ പോരാട്ടമല്ല. ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നത് വരെ പോരാട്ടം തുടരും. എന്തുകൊണ്ട് ഗ്യാനേഷ് രാജിവയ്ക്കുന്നില്ലെന്നും എത്രനാള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
നരേന്ദ്ര മോദിയുടെ ബ്ലൂ പ്രിന്റ് നമ്മുടെ പക്കലുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉച്ചയ്ക്ക് 1.30 സിപി, ഭാരഖാബ ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. മൂന്ന് മണിക്ക് ഹര്‍ജി നല്‍കും. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും തങ്ങളെ പിന്തുണക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

Content Highlights:
Rahul Gandhi criticized the heavy police deployment in Delhi, calling it a lockdown of the capital during a press conference. He announced a march to the Supreme Court and vowed legal action against CEC Gyanesh Kumar. Gandhi also accused authorities of suppressing peaceful demonstrators and targeting women at protest sites.