Home rss national malayalam പുതിയ വാർത്ത സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് ആരംഭിച്ചു

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് ആരംഭിച്ചു

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം പിമാരും പ്രത്യേകം സജ്ജമാക്കിയ മൂന്ന് ബസിലാണ് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പദയാത്രയായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഗമിക്കുന്നുണ്ട്.

മാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍നിന്ന് റാഫി മാര്‍ഗില്‍ക്കൂടി അശോക മാര്‍ഗ് കടന്ന് സുപ്രീം കോടതിയില്‍ എത്തിച്ചേരും.. ഡല്‍ഹി പോലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പല മേഖലകളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്.പ്രിയങ്കാ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ കൂടാതെ നേഹാ ബോറയും യോഗേന്ദ്ര യാദവും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്

കേരളത്തില്‍ നിന്നും  മന്ത്രി ഒ ജെ ജനീഷ് , ശശി തരൂര്‍ അടക്കമുള്ളവര്‍ സുപ്രീം കോടതി മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.അതേ സമയം എഎപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍ മന്തറിലേക്ക് എത്തുന്നതിനു മുന്‍പ് മാര്‍ച്ച് പോലീസ് തടയുകയും . പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

Content Highlights: India Alliance leaders and MPs, led by Rahul Gandhi, started a march to the Supreme Court demanding the removal of Chief Election Commissioner Gyanesh Kumar. Heavy security forces, including the Rapid Action Force, were deployed across central Delhi. Meanwhile, police detained AAP workers during a separate protest march toward Jantar Mantar.