Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി ബി ഐ. സംഭവവുമായി ബന്ധപ്പെട്ട് എന്‍ ടി എ ഓഫീസില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി ബി ഐ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.
എന്‍ ടി എ ഓഫീസില്‍ നിന്ന് വിദഗ്ധര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. എന്‍ ടി എയില്‍ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരുന്നില്ലെന്നും അതീവ രഹസ്യസ്വഭാവ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ധരെ പരിശോധിച്ചില്ലെന്നും അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തിലുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ നല്‍കിയ റഫ് പേപ്പറില്‍ ചോദ്യങ്ങള്‍ പ്രതികള്‍ എഴുതി മാറ്റിയെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
മൂന്ന് വിഷയങ്ങളിലായി എന്‍ ടി എ നിയമിച്ച വിദഗ്ധര്‍ക്കെതിരെയാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളത്. മനീഷ ഗുരുനാഥ് മന്ധാരെ (ബോട്ടണി), പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി (കെമിസ്ട്രി), മനീഷ സഞ്ജയ് ഹവല്‍ദാര്‍ (ഫിസിക്സ്) എന്നിവരാണ് ഇവര്‍. കേസിലെ മുഖ്യപ്രതിയായ പി വി കുല്‍ക്കര്‍ണി കെമിസ്ട്രി ചോദ്യങ്ങള്‍ റഫ് പേപ്പറില്‍ എഴുതിയെടുത്തതായി സി ബി ഐ കണ്ടെത്തി. 135 ചോദ്യങ്ങളാണ് പകര്‍ത്തിയത്. മറ്റ് വിദഗ്ധര്‍ ചോദ്യങ്ങള്‍ മനപ്പാഠമാക്കുകയും പുറത്തിറങ്ങിയ ശേഷം പേപ്പറിലെഴുതി പ്രചരിപ്പിക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
Content Highlights:
The CBI has submitted a detailed chargesheet regarding the NEET UG paper leak case. Investigations revealed severe irregularities and security lapses within the NTA office. Multiple key accused have been named as the agency continues its probe into the medical exam scam.




