Home LATEST NEWS malyalam പുതിയ വാർത്ത എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപ്പിടിത്തം

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപ്പിടിത്തം

5
0

Source :- SIRAJLIVE NEWS

എറണാകുളം| എറണാകുളം രവിപുരത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജാസ്മിന്‍ ഗ്രാഫിക്‌സ് എന്ന പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപ്പിടിത്തം. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഈ അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. പ്രിന്റിങ്ങിനായി ഒരു വശത്ത് സൂക്ഷിച്ചിരുന്ന പേപ്പറുകള്‍ക്കും മറ്റ് പ്രധാനപ്പെട്ട രേഖകള്‍ക്കുമാണ് തീപ്പിടിച്ചത്.

രാവിലെ പ്രസ്സിലെത്തിയ ഉടമയുടെ മകളാണ് തീ പടരുന്നത് ആദ്യം കണ്ടതും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതും. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. തീപ്പിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

അടുത്തിടെ എത്തിച്ച ഒരു ലോഡ് പേപ്പര്‍ ഉള്‍പ്പെടെ സ്റ്റോക്ക് ചെയ്തിരുന്ന എല്ലാ മെറ്റീരിയലുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. തീ മറ്റു കെട്ടിടങ്ങളിലേക്കോ പുറത്തേക്കോ പടരാത്ത രീതിയില്‍ രണ്ട് വശങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായി.

Content Highlights:
A massive fire broke out at Jasmine Graphics printing press in Ravipuram, Ernakulam, causing lakhs in damages. A short circuit is suspected to be the primary cause of the blaze on the ground floor. Five fire force units managed to control and extinguish the fire after a 1.5-hour operation.