Source :- SIRAJLIVE NEWS
ദമാം | ‘നൂറ് പ്രകാശവര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്തയുടെ സെന്റ്റിനറി ആഘോഷങ്ങളുടെ ഭാഗമായി അസ്സുഫ്ഫ നാട്ടുദര്‍സിന് ദമാമില്‍ തുടക്കമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച ‘അല്‍വജീസ്’ എന്ന ഗ്രന്ഥമാണ് പഠനവിധേയമാക്കുന്നത്. അഞ്ചുലക്ഷം പഠിതാക്കള്‍ ഒരേ സമയം പഠിക്കുക എന്ന ലക്ഷ്യത്തില്‍ നാട്ടില്‍ ആരംഭിച്ച നാട്ടുദര്‍സുകളുടെ ഭാഗമായാണ് പ്രവാസത്തിലും ഐസിഎഫ് നാട്ടു ദര്‍സുകള്‍ തുടങ്ങിയത്.
പ്രത്യേകം പരിശീലനവും ഗ്രന്ഥകര്‍ത്താവില്‍ നിന്നും നേരിട്ട് അനുമതിയും ലഭിച്ച ഗുരുജനങ്ങള്‍ മാത്രമാണ് ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഓരോ യൂണിറ്റുകളിലും പ്രത്യേകം സജ്ജീകരിച്ച മുപ്പത് ക്ലാസുകള്‍ക്ക് ശേഷം സമസ്ത സെന്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയില്‍ വെച്ച് കാന്തപുരം ഉസ്താദ് പഠിതാക്കള്‍ക്ക് ദര്‍സ് നടത്തുന്നതോടെയാണ് പരിസമാപ്തിയാവുന്നത്. നബിയുടെയും അനുചരന്മാരുടെയും മാതൃക പിന്തുടരുക എന്നതാണ് നാട്ടുദര്‍സുകള്‍ കൊണ്ട് ലക്ഷ്യംവെക്കുന്നത്.
സൈഹാത്ത് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ ദമാം റീജ്യണ്‍ പ്രസിഡന്റ് അഹ്മദ് നിസാമി നാട്ടു ദര്‍സ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സഖാഫി ക്ലാസിന് നേതൃത്വം നല്‍കി. ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ, നാഷണല്‍ സെക്രട്ടറി ടി പി അഷറഫ്, റീജ്യണ്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല, സെക്രട്ടറിമാരായ ഹര്‍ഷദ് എടയന്നൂര്‍, മുസ്തഫ മുക്കൂട് പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് കരീം സഖാഫി സ്വാഗതവും അബ്ബാസ് ഇയ്യാല്‍ നന്ദിയും പറഞ്ഞു.
Content Highlights:
The unique educational program titled Azzuffa Naattudars has officially commenced under the theme of a hundred light years. The event aims to enrich community learning and cultural discourse through engaging local sessions. It marks a significant milestone for the organizers and participants involved.




