Home rss national malayalam പുതിയ വാർത്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല,...

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തലസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ നിയമസഭ യില്‍ നിന്ന് ഇറങ്ങിപ്പോയി.

ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്ത്രരമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. തമിഴ്‌നാട്ടില്‍ നിന്ന് പോലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡി എഫ് ഭരിച്ച കാലത്തെ പോലീസ് തന്നെയാണ് ഇപ്പോഴും ഭരിക്കുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. പിന്നാലെ സഭയില്‍ ബഹളം ഉയര്‍ന്നു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തത് എന്തിനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിന്തുണക്കേണ്ടവരാണ് ബിയര്‍ കുപ്പി എറിഞ്ഞത്. കല്ലും പന്തങ്ങളും പരസ്പരം എറിഞ്ഞ് സംഘര്‍ഷം ഉണ്ടായെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, കറണ്ട് പോയപ്പോഴാണ് കുട്ടികള്‍ കൂവിയതെന്ന് ജോയ് പരിഹസിച്ചു.

പോലീസ് മൃഗീയമായിട്ടാണ് കുട്ടികളെ മര്‍ദ്ദിച്ചത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റിനെ മൃഗീയമായി നേരിട്ടു. മര്‍ദ്ദന ചിത്രങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടി. കണ്‍ഡോണ്‍മെന്റ് എസ്‌ഐ ഗോകുലിനെതിരെയും ജോയ് വിമര്‍ശനം ഉന്നയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിലാണ് അതിക്രമം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ മര്‍ദ്ദനമേറ്റു. ആംബുലന്‍സിനെ പോലും തടഞ്ഞു. ഗോകുല്‍ എന്ന എസ്‌ഐ 36 സെക്കന്‍ഡ് കൊണ്ട് 24 തവണ വിദ്യാര്‍ത്ഥികളുടെ തലമണ്ട അടിച്ചുപൊട്ടിച്ചുവെന്നും വി ജോയ് പറഞ്ഞു.

പൊലീസ് നവകേരള യാത്രക്കിടെ എത്ര പേരുടെ തലതല്ലി പൊട്ടിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചോദിച്ചു. അധികാരത്തില്‍ വന്ന് ഒരാഴ്ചക്കകം പ്രതിഷേധം തുടങ്ങിയില്ലേ എന്നും ഹണിമൂണ്‍ പിരീഡ് പോലും തന്നില്ലല്ലോ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊലീസുകാരെ അച്ചടക്കമില്ലാതെ പോകാന്‍ അനുവദിക്കില്ലെന്നും പരാതികള്‍ അന്വേഷിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രകടനം യൂനിവേഴ്‌സിറ്റി ഹോസ്റ്റലിന് അടുത്തു നിന്നു തുടങ്ങാന്‍ തീരുമാനിച്ചത് ആസൂത്രിതമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

Content Highlights:
The Kerala Assembly witnessed high drama and an opposition walkout after the government denied an adjournment motion over alleged police brutality against SFI activists. Discussions involved clashes near the University Hostel and criticism of police actions. Home Minister addressed the house regarding the incident.