Home rss national malayalam പുതിയ വാർത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവം; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവം; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തു പ്രതികള്‍. കേസില്‍ ഉള്‍പ്പെട്ടവരുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് പണവും സമ്മാനങ്ങളും ഫോണിലൂടെ വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.

കുട്ടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍ ഫോണ്‍ ഉപയോഗിക്കാതെ സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ കഴിയുന്നതായാണ് വിവരം. ഓഗസ്റ്റ് ആറിനായിരുന്നു കിഴക്കോത്ത് അവിലോറയില്‍ പിതാവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കുട്ടിയെ മോഷണ കുറ്റം ആരോപിച്ചു കെട്ടിയിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടതോടെ കൊടുവള്ളി പോലീസ് കേസെടുക്കുകയായിരുന്നു.

പിതാവിന്റെ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതേ തുടര്‍ന്നാണ് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമവുമായി ഇവരുടെ അടുത്ത ബന്ധുക്കള്‍ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമം ആരംഭിച്ചത്. കേസില്‍ നിന്ന് പിന്‍മാറിയാല്‍ പണവും സമ്മാനവും നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടത്. ഈ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

പോലീസ് അന്വേഷണം തുടങ്ങിയതോടെ കേസില്‍ ഉള്‍പ്പെട്ടവര്‍ ആദ്യം ഒളിവില്‍ പോയിരുന്നു. മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കൊടുവള്ളി പോലീസ് കേസെടുത്തത്. ഇവര്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

Content Highlights:
An audio leak revealed relatives offering money to withdraw the case of a class 7 student assaulted in Kizhakkoth over theft allegations. Koduvally police booked the uncle and his wife under JV Act. The absconding accused are being tracked across states.