Home rss national malayalam പുതിയ വാർത്ത ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണം, കന്നിമെഡലുമായി റിംഗില്‍ തിളങ്ങി പര്‍വീണ്‍ ഹൂഡ

ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണം, കന്നിമെഡലുമായി റിംഗില്‍ തിളങ്ങി പര്‍വീണ്‍ ഹൂഡ

6
0

Source :- SIRAJLIVE NEWS

ഐചി നഗോയ | ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. 26കാരിയായ പര്‍വീണ്‍ ഹൂഡ 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസിലെ തന്റെ കന്നി മെഡലിനായുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ പര്‍വീണ്‍ വിരാമമിട്ടത്. ചൈനീസ് തായ്പേയിയുടെ നിയെന്‍ ചിന്‍ ചെയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

ഫൈനലിലെ ആദ്യ റൗണ്ടില്‍ 5-0 എന്ന സ്‌കോറിന് സമഗ്രാധിപത്യം സ്ഥാപിച്ച പര്‍വീണ്‍ പക്ഷെ, രണ്ടാം റൗണ്ടില്‍ 0-5 എന്ന സ്‌കോറിന് പരാജയപ്പെട്ടു. എന്നാല്‍, മൂന്നാം റൗണ്ടില്‍ 3-2ന് ജയിച്ച താരം സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ, വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്ത്യക്കായി സ്വര്‍ണം കൊയ്തിരുന്നു. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവാണ് ലവ്‌ലിന.

Content Highlights: Indian boxer Parveen Hooda won a prestigious gold medal in the women’s boxing event at the Asian Games. Delivering a dominant performance in the ring, she secured her maiden medal at the tournament. Her remarkable victory further elevates India’s overall medal count and standing at the event.