Source :- SIRAJLIVE NEWS
കോഴിക്കോട് | ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ സംസ്ഥാനതല പ്രവേശനോത്സവം പ്രിഫേറ്ററിക്ക് മാവൂർ മഹ്ളറ പബ്ലിക് സ്‌കൂളിൽ പ്രൗഢ തുടക്കം. ഐ എ എം ഇ സംസ്ഥാന പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽഹമീദ് അധ്യക്ഷത വഹിച്ചു.
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നതിന്റെയും പുതിയ അധ്യായന വർഷത്തിലേക്ക് വിദ്യാർഥികളെ വരവേൽക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച അലിഫ് എഴുത്ത് പഠനാരംഭം മഹ്ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രസിഡന്റ്സയ്യിദ് ഹസൻ അൽ ബുഖാരി നിർവഹിച്ചു. ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ് കീനോട്ട് അഡ്രസ്സും അക്കാദമിക് സെക്രട്ടറി നൗഫൽ കോഡൂർ പ്രിഫേറ്ററി മെസേജും നൽകി. ഐ എ എം ഇ എക്്സിക്യൂട്ടീവ് ഡയറക്ടർ അഫ്‌സൽ കൊളാരി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ മുരളീധരൻ, മാവൂർ ഗ്രാമപഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ പി അഹ്്മദ്, പി ടി എ പ്രസിഡന്റ്നവാസ് കുതിരാടൻ, അബ്ദുല്ല, ലത്വീഫ് പാലക്കോൾ, നൊച്ചയിൽ മുഹമ്മദലി, മുഹമ്മദലി മുസ്്ലിയാർ സംസാരിച്ചു.







