Home LATEST NEWS malyalam പുതിയ വാർത്ത ഐ ഐ ടി ഡല്‍ഹി-അബൂദബി കാമ്പസ് ‘അല്‍ ഇബ്തികാര്‍’ പദ്ധതിക്ക് തുടക്കം

ഐ ഐ ടി ഡല്‍ഹി-അബൂദബി കാമ്പസ് ‘അല്‍ ഇബ്തികാര്‍’ പദ്ധതിക്ക് തുടക്കം

5
0

Source :- SIRAJLIVE NEWS

അബൂദബി | ആഗോള സര്‍വകലാശാലാ റാങ്കിംഗില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ഡല്‍ഹിയുടെ രാജ്യാന്തര കാമ്പസായ ഐ ഐ ടി ഡല്‍ഹി-അബൂദബി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തങ്ങളുടെ മുന്‍നിര പദ്ധതിയായ ‘അല്‍ ഇബ്തികാര്‍’ പ്രഖ്യാപിച്ചു. സര്‍വകലാശാലാ പഠനത്തിന് മുന്‍പ് തന്നെ കുട്ടികളില്‍ എന്‍ജിനീയറിങ്, ഇന്നൊവേഷന്‍, സംരംഭകത്വ ചിന്തകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്.

പദ്ധതിയുടെ ആദ്യഘട്ടമായ ബൂട്ട്ക്യാമ്പ് നാളെ മുതല്‍ എട്ട് വരെ അബൂദബി കാമ്പസില്‍ നടക്കും. യു എ ഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വളര്‍ന്നുവരുന്ന മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയിലെ പ്രായോഗിക വെല്ലുവിളികളെ നേരിടാനും അതിലൂടെ പുതിയ പരിഹാരങ്ങള്‍ കണ്ടെത്താനും വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

2025-ല്‍ ഐ ഐ ടി ഡല്‍ഹി-അബൂദബി കാമ്പസില്‍ നടന്ന എനര്‍ജി ആന്‍ഡ് എ ഐ ബൂട്ട്ക്യാമ്പുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ രീതിയില്‍ അല്‍ ഇബ്തികാര്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 72 ഇമാറാത്തികള്‍ ഉള്‍പ്പെടെ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ആരോഗ്യ പരിരക്ഷ, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 25 ലധികം പ്രോജക്ട് ആശയങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിരുന്നു. ഐ ഐ ടി യിലെ പ്രമുഖ അധ്യാപകരുടെയും വ്യവസായ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള മെന്റര്‍ഷിപ്പ്, മാസ്റ്റര്‍ ക്ലാസുകള്‍, ഇന്നൊവേഷന്‍ ലാബുകള്‍ എന്നിവ അല്‍ ഇബ്തികാറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Content Highlights:
The IIT Delhi-Abu Dhabi campus has officially launched its new Al Ibtikar initiative. The program aims to foster innovation, cutting-edge research, and entrepreneurship in the region. This marks a significant milestone in strengthening educational and technological ties between India and the UAE.