Home LATEST NEWS malyalam പുതിയ വാർത്ത രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അഖിലേഷിനും പ്രിയങ്കക്കുമെതിരെ ബി ജെ പിയും വി എച്ച് പിയും

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അഖിലേഷിനും പ്രിയങ്കക്കുമെതിരെ ബി ജെ പിയും വി എച്ച് പിയും

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | അയോധ്യാ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണത്തില്‍ തട്ടിപ്പ് നടന്നതായുള്ള ആരോപണത്തില്‍ അഖിലേഷ് യാദവിനും പ്രിയങ്കാ ഗാന്ധിക്കുമെതിരെ ബി ജെ പി. ആരോപണത്തെ തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച ചമ്പത് റായിയുടെ ഡ്രൈവര്‍ രാംശങ്കര്‍ എന്ന ടിന്നു യാദവുമായി സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായി ബി ജെ പി ദേശീയ വക്താവ് അജയ് അലോക് ആരോപിച്ചു. 2026 ജൂണില്‍, ക്ഷേത്ര നിര്‍മാണത്തിനായി ശേഖരിച്ച സംഭാവന ഫണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും അജയ് അലോക് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവിന്റെ പങ്ക് ഓരോന്നോരോന്നായി വെളിപ്പെടുത്തുമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്ന സത്യം രാജ്യം താമസിയാതെ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

‘പല കാര്യങ്ങളും പുറത്തുവരാനുണ്ട്. സന്യാസിമാരുടെ കോപം കഴിഞ്ഞ കാലത്ത് അവര്‍ക്ക് (സമാജ് വാദി പാര്‍ട്ടിക്ക്) താങ്ങാനായിട്ടില്ല. ഭാവിയിലും അതങ്ങനെത്തന്നെ ആയിരിക്കും.’ അജയ് അലോക് പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാവ് ദ്വിഗ്വിജയ സിംഗിനെയും അലോക് വെറുതെ വിട്ടില്ല. വലിയൊരു നിരീശ്വരവാദിയും ശ്രീരാമ വിരുദ്ധനുമാണ് ദ്വിഗ്വിജയ സിംഗ് എന്ന് അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തില്‍ 20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എച്ച് പി അധ്യക്ഷന്‍ അലോക് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചു.

Content Highlights:
The BJP and VHP have launched a sharp attack against opposition leaders Akhilesh Yadav and Priyanka Gandhi. The dispute centers around allegations regarding the Rama Temple funds. This political clash has sparked significant controversy ahead of upcoming regional evaluations.