Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാൻഡായ പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പത്താമത് ഔട്ട്‌ലെറ്റ് തുംറൈത്തിൽ പ്രവർത്തനമാരംഭിച്ചു. സലാല റീജിയനിലെ അഞ്ചാമത്തെ ഔട്ട്‌ലെറ്റ് കൂടിയായ പുതിയ ശാഖ തുംറൈത്ത് പൊലീസ് സ്റ്റേഷന് എതിർവശത്ത്, തുംറൈത്ത് പാലസ് റെസ്റ്റോറന്റിന് സമീപത്താണ് ആരംഭിച്ചിരിക്കുന്നത്.
മുനിസിപ്പൽ കൗൺസിൽ അംഗം സയീദ് മുഹമ്മദ് മഹിയ മസൻ അൽ കസീരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ നാസർ നസീർ മുഹമ്മദ് അൽ ഖാസിമി, മാനേജിംഗ് ഡയറക്ടർ ആസിഫ് ബഷീർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് റിയാൽ അല്ലെങ്കിൽ അതിൽ കൂടുതലുള്ള പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോൺ 17 പ്രോ സമ്മാനമായി നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഫ്രാഞ്ചൈസി പങ്കാളികളായ റസൽ മുഹമ്മദ്, അബ്ദുൽ സലാം എന്നിവരും വിവിധ സാമൂഹിക-വാണിജ്യ രംഗങ്ങളിലെ പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
1985 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ ഫ്രൈഡ് ചിക്കൻ രാജ്യത്തെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാൻഡാണ്. ഫ്രൈഡ് ചിക്കൻ, പിസ, ബർഗർ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ പെൻഗ്വിൻ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.

