Home BUSINESS NEWS MALYALAM റീ-റിലീസിലും റെക്കോർഡുകൾ തകർത്ത് ‘ഹാപ്പി’

റീ-റിലീസിലും റെക്കോർഡുകൾ തകർത്ത് ‘ഹാപ്പി’

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

അന്യഭാഷാ നടനാണെങ്കിലും മലയാളി പ്രേക്ഷകർ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ നെഞ്ചിലേറ്റിയ താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രണയ-കുടുംബ ചിത്രങ്ങളിലൊന്നായ ‘ഹാപ്പി’ തിയേറ്ററുകളിൽ വീണ്ടുമെത്തിയപ്പോൾ ആരാധകർ അത് വലിയ ആഘോഷമാക്കുകയാണ്. റീ-റിലീസ് ചെയ്ത് വെറും 6 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 1.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ഇതോടെ, ഈ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമെന്ന റെക്കോർഡും ഈ പഴയ ഡബ്ബിങ് ചിത്രം സ്വന്തമാക്കി. ഒരു റീ-റിലീസ് ചിത്രത്തിന് തിയേറ്ററുകളിൽ ഇത്രയധികം ജനക്കൂട്ടവും ഓപ്പണിങ് സെലിബ്രേഷനും ലഭിക്കുന്നത് മലയാളികൾക്ക് അല്ലു അർജുനോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്.

ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും ഓർഗാനിക് ആയി രൂപപ്പെട്ട മറ്റൊരു ഫാൻ-ഐഡന്റിറ്റി കാണാൻ പ്രയാസമാണ്. ഒരു വശത്ത് പുത്തൻ പാൻ-ഇന്ത്യൻ റിലീസുകൾ വരുമ്പോഴും, മറുവശത്ത് വർഷങ്ങൾ പഴക്കമുള്ള ഒരു ഡബ്ബിങ് ചിത്രത്തിന് ഇതേ അളവിൽ വരവേൽപ്പ് നൽകാൻ അല്ലു അർജുന് മാത്രമേ സാധിക്കൂ എന്ന് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു.

എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം 2006-ൽ ആദ്യമായി കേരളത്തിൽ റിലീസ് ചെയ്തപ്പോൾ 150-ലധികം ദിവസങ്ങളാണ് തിയേറ്ററുകളിൽ നിറഞ്ഞോടിയത്. മലയാളി പ്രേക്ഷകർ തങ്ങളുടെ കൗമാര-യൗവന കാലത്തെ പ്രണയ ഓർമ്മകളെ പുതുക്കിക്കൊണ്ടാണ് ഈ ചിത്രത്തെ വീണ്ടും ബിഗ് സ്ക്രീനിൽ വരവേൽക്കുന്നത്. അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രത്തിലെ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ ഇന്നും സൂപ്പർഹിറ്റുകളായി തുടരുന്നു