Home rss national malayalam പുതിയ വാർത്ത ഒമ്പതു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം രണ്ടുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

ഒമ്പതു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം രണ്ടുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

5
0

Source :- SIRAJLIVE NEWS

പന്തളം | ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം രണ്ടുവര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി പിടിയില്‍. കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബഥനി കോണ്‍വെന്റിന് സമീപം കല്ലുവിളയില്‍ വീട്ടില്‍ ജോസഫ് (42) ആണ് പിടിയിലായത്.

2024 ഏപ്രിലിലാണ് ഇയാള്‍ ഒമ്പതു വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പലയിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു.പീഡന വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതിന്‍ പ്രകാരം കൊടുമണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയായിരുന്ന പ്രതിയെ പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടി. പന്തളം പോലീസിന്റെയും കൊടുമണ്‍ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതി വലയിലായത്.

പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബാബുക്കുറുപ്പിന്റെ നേതൃത്വത്തില്‍ എ എസ് ഐ ഷൈന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കുമാര്‍, കൊടുമണ്‍ എസ് ഐ ഷിജു പി സാം , എ എസ് ഐ പ്രശാന്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: A 42-year-old man named Joseph has been arrested by police in Panthalam after hiding for two years. He is accused of sexually assaulting a nine-year-old girl in April 2024. A joint operation by the Panthalam and Kodumon police successfully tracked down and captured the fugitive.