Home rss national malayalam പുതിയ വാർത്ത ഫ്രാന്‍സിലെ പ്രതിഷേധം: ആശങ്കയുമായി വിനോദസഞ്ചാര മേഖലകള്‍

ഫ്രാന്‍സിലെ പ്രതിഷേധം: ആശങ്കയുമായി വിനോദസഞ്ചാര മേഖലകള്‍

2
0

Source :- SIRAJLIVE NEWS

പാരീസ് | ഫ്രാന്‍സില്‍ അരങ്ങേറിയ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ വിനോദസഞ്ചാര മേഖല കടുത്ത ആശങ്കയിലായി. നീസിലും പാരീസിലും ലിയോണിലുമുണ്ടായ അക്രമങ്ങള്‍ നാശനഷ്ടങ്ങളുടേതായിരുന്നെന്ന് ഫ്രാന്‍സിലെ വിനോദസഞ്ചാര സ്ഥാപന കൂട്ടായ്മയായ എ ഡി എന്‍ ടൂറിസ മേധാവി ക്രിസ്റ്റല്‍ കാസാഗ്‌നെ പറഞ്ഞു.

പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുന്നതും പൊതു കെട്ടിടങ്ങള്‍ക്ക് തീയിടുന്നതും കടകള്‍ കൊള്ളയടിക്കുന്നതും മുഖംമൂടി ധരിച്ച യുവാക്കള്‍ തെരുവുകളില്‍ അഴിഞ്ഞാടുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര തലങ്ങള്‍ വരെ വലിയ വാര്‍ത്തയായിരുന്നു. തെരുവുകളിലെ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിനോദസഞ്ചാരികള്‍ പാരീസില്‍ നിന്ന് മടങ്ങുകയാണ്.

പ്രതിവര്‍ഷം 10 കോടി വിനോദസഞ്ചാരികളെത്തുകയും 70 ബില്യണ്‍ യൂറോയിലധികം വരുമാനം നേടുന്നതുമായ ഫ്രാന്‍സിന് പ്രതിഷേധം വലിയ ആശങ്കയാണ്. വരും ദിവസങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഫ്രാന്‍സിലെ വിനോദസഞ്ചാര മേഖലയുടെ ഭാവിയെന്ന് കണ്‍സള്‍ട്ടിംഗ് ഗവേഷണ സ്ഥാപനമായ പ്രോട്ടോറിസ്മിന്റെ തലവനായ ദിദിയര്‍ അരിനോയുടെ എ എഫ് പിയോട് പറഞ്ഞു.

Content Highlights: Violent protests across cities like Paris, Nice, and Lyon have sparked deep concern within France’s vital tourism sector. International media coverage of the unrest is causing tourists to cut short their stays and reconsider future travel plans. Industry experts warn that the future of France’s tourism economy heavily depends on whether further civil unrest occurs.