Home rss national malayalam പുതിയ വാർത്ത ഒലവക്കോട് വന്‍ കഞ്ചാവ് വേട്ട; 53 കിലോ കഞ്ചാവുമായി ആറ് പേര്‍ അറസ്റ്റില്‍

ഒലവക്കോട് വന്‍ കഞ്ചാവ് വേട്ട; 53 കിലോ കഞ്ചാവുമായി ആറ് പേര്‍ അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

പാലക്കാട്  | പാലക്കാട് വന്‍ കഞ്ചാവ് വേട്ടയ ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 53.45 കിലോഗ്രാം കഞ്ചാവുമായി ആറുപേര്‍ പിടിയിലായി. ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും ഹേമാംബിക നഗര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ വലിയ ബാഗുകളുമായി പ്ലാറ്റ്ഫോമിന് പുറത്തേക്ക് നടന്നുപോവുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിലും ഭാരമേറിയ ബാഗുകളിലും സംശയം തോന്നിയ ഡാന്‍സാഫ് സംഘവും പോലീസും തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 53.45 കിലോ കഞ്ചാവ് കണ്ടെടുത്തത്. റെയില്‍വേ സ്റ്റേഷന് പുറത്ത് കഞ്ചാവ് ഏറ്റുവാങ്ങാന്‍ കാത്തുനിന്ന സംഘത്തെക്കുറിച്ചും പ്രതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അന്തര്‍സംസ്ഥാന ലഹരി മാഫിയയെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡിയിലുള്ള ആറുപേര്‍ക്കെതിരെയും എന്‍ഡിപിഎസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Content Highlights: Joint inspection by the DANSAF squad and Hemambika Nagar police seized over 53 kg of ganja at Olavakkode Railway Station. Six individuals carrying large bags of cannabis brought from Odisha via train were taken into custody. Police registered cases under NDPS provisions and expanded the investigation into inter-state trafficking networks