Home rss national malayalam പുതിയ വാർത്ത കരമന കൂടത്തില്‍ തറവാട് ദുരൂഹമരണം; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ക്രൈംബ്രാഞ്ച് പിടിയില്‍

കരമന കൂടത്തില്‍ തറവാട് ദുരൂഹമരണം; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ക്രൈംബ്രാഞ്ച് പിടിയില്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളത്തെ നടുക്കിയ കരമന കൂടത്തില്‍ തറവാട്ടിലെ ദുരൂഹ മരണത്തില്‍ പ്രതി പിടിയില്‍. കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രന്‍ നായരാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തറവാട്ടിലെ അവസാന കണ്ണിയായിരുന്ന ജയമാധവന്‍ നായരെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2017ലായിരുന്നു ജയമാധവന്‍ കൊല്ലപ്പെട്ടത്. ഫോറന്‍സിക് പരിശോധനയില്‍ ജയമാധവന്‍ നായരുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

15 വര്‍ഷത്തിനിടെ തറവാട്ടിലെ സ്വത്തിന് അവകാശികളാകേണ്ട ഏഴ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും തുടര്‍ന്ന് വ്യാജ വില്‍പ്പത്രത്തിലൂടെ കോടികളുടെ സ്വത്തുക്കളും ഭൂമിയും രവീന്ദ്രന്‍ നായരും ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ച മറ്റ് ഏഴുപേർ.

Content Highlights: The Crime Branch arrested family manager Raveendran Nair in connection with the mysterious death of Jayamadhavan Nair at Karamana Koodathil family in Thiruvananthapuram. Forensic reports confirmed it was murder. Investigations revealed a multi-crore property fraud using a forged will.