Home rss national malayalam പുതിയ വാർത്ത കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ബസന്ത് ബാലാജിയും. അമിക്കസ്‌ക്യൂറി രാം കുമാര്‍ നമ്പ്യാര്‍ക്കൊപ്പമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആശുപത്രിയില്‍ എത്തിയത്.

സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത് എന്ന് കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരൂര്‍ക്കട, തൃശൂര്‍, കുതിരവട്ടം എന്നിവടങ്ങളില്‍ ജസ്റ്റിസുമാരുടെ സന്ദര്‍ശനം.

ജില്ലാകളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജസ്റ്റിസുമാര്‍ ചര്‍ച്ച നടത്തി. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സന്ദര്‍ശനം.

രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് തുടങ്ങിയവയാണ് പരിശോധിച്ചത്. സെല്ലുകളുടെ പോരായ്മ, ആശുപത്രി ഉപകരണങ്ങളുടെ പഴക്കം എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു.

Content Highlights:
High Court Justices Devan Ramachandran and Basant Balaji visited Kuthiravattam Mental Health Centre in Kozhikode. Accompanied by Amicus Curiae Ram Kumar Nambiar, they inspected infrastructure and staff shortages. The judges also held discussions with the District Collector and Police Commissioner.