Home rss national malayalam പുതിയ വാർത്ത കേരളത്തില്‍ ആദ്യമായി പിടിയിലായ കരിമ്പുലിയെ വനത്തില്‍ വിടില്ല; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിക്കും

കേരളത്തില്‍ ആദ്യമായി പിടിയിലായ കരിമ്പുലിയെ വനത്തില്‍ വിടില്ല; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിക്കും

5
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | കേരളത്തില്‍ ആദ്യമായി കെണിയില്‍ അകപ്പെട്ട കരിമ്പുലിയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പാര്‍പ്പിക്കും. ഉള്‍വനത്തില്‍ വിടാനുള്ള നീക്കം ഉപേക്ഷിച്ചു.

കോന്നി കുളത്തുമണ്ണിലാണ് കരിമ്പുലി കൂട്ടില്‍ അകപ്പെട്ടത്. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ പുലിയെ വിദഗ്ധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനം. കൂട്ടില്‍ അകപ്പെട്ട കേരളത്തിലെ ആദ്യത്തെ കരിമ്പുലിയായതിനാല്‍ വിശദമായ പരിശോധനയും നീരീക്ഷണവും ആവശ്യമാണെന്നതിനാലാണ് തിരികെ വനത്തില്‍ വിടാത്തതെന്നാണു വനം വകുപ്പ് പറയുന്നത്. പെണ്‍ കരിമ്പുലിയായതിനാല്‍ പ്രജനനസാധ്യത കൂടി കണക്കിലെടുത്താണ് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്. ആദ്യം ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഈ നീക്കത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

ഇന്നലെ വൈകിട്ട് കൂട്ടില്‍ അകപ്പെട്ട കരിമ്പുലിയെ രാത്രി തന്നെ കോന്നി ഇക്കോ ടൂറിസം സെന്ററില്‍ എത്തിച്ചു. പുലര്‍ച്ചയോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച് ഡോക്ടറുടെ വിദഗ്ധ പരിശോധന ലഭ്യമാക്കി. ഏറെ നാളായി കോന്നിയിലും പരിസരപ്രദേശത്തും കരിമ്പുലിയുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചെങ്കിലും കേരള വനത്തില്‍ കരിമ്പുലിയില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. കലഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്ന് ഇപ്പോള്‍ പിടികൂടിയ കരിമ്പുലി ഉള്‍പ്പെടെ നാല് പുലികളെയാണ് മൂന്ന് വര്‍ഷത്തിന് ഇടയില്‍ കൂട്ടിലാക്കിയത്. പ്രദേശത്ത് വേറെയും കരിമ്പുലികള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Content Highlights:
A rare female black panther trapped in Konni, Pathanamthitta has been relocated to Thrissur Puthoor Zoological Park instead of being released into deep forest. Forest department officials confirmed the decision following expert veterinary checks to ensure proper care, observation, and breeding prospects.