Home LATEST NEWS malyalam പുതിയ വാർത്ത കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

5
0

Source :- SIRAJLIVE NEWS

കൊണ്ടോട്ടി| മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടില്‍ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മനാണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഒഴുക്കില്‍പ്പെട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും കൂടെയുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയതായാണ് വിവരം.

Content Highlights:
A four-year-old boy named Adam Ayman tragically died after falling into the Neerad canal in Kondotty, Malappuram. The child slipped into the water while walking along the canal bank with another child. Though locals rushed him to a private hospital, his life could not be saved.