Home rss national malayalam പുതിയ വാർത്ത കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍

5
0

Source :- SIRAJLIVE NEWS

കൊല്ലം| കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാന്‍ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാര്‍ഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ് അലീന മാര്‍ഗ്രറ്റ് . വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ആളാണ് അജാസ് ഖാന്‍.

കോട്ടമുക്കിലെ ഹോട്ടലില്‍ ഇരുവരും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അജാസ് ഖാന്‍ അലീനയെ ഉപദ്രവിക്കുകയായിരുന്നു. പിന്നീട് ഹോട്ടലുകാര്‍ പോലീസിനെ വിവരം അറിയിച്ചു.

വിവരം അന്വേഷിക്കാന്‍ എത്തിയ പോലീസിനെ അജാസ് ഖാന്‍ അസഭ്യം പറഞ്ഞ് ആക്രമിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഉപയോഗിക്കാന്‍ കരുതിയ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

Content Highlights: Two young doctors were arrested with ganja from a hotel room in Kottamukku, Kollam. The arrested individuals are Alina Margaret Zacharia, a house surgeon, and Ajas Khan. Police reached the location following a dispute between the two and seized the contraband during a search.