Home rss business malayalam കോൺഗ്രസിന്റെ സംഭാവനയിൽ 75 ശതമാനം ഇടിവ്; പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി

കോൺഗ്രസിന്റെ സംഭാവനയിൽ 75 ശതമാനം ഇടിവ്; പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി

9
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

2025-26 സാമ്പത്തിക വർഷത്തിൽ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ച സംഭാവനകളിൽ വൻ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 75 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളായി 2025-26ൽ കോൺഗ്രസിന് ലഭിച്ചത് 130.69 കോടി രൂപ മാത്രമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 517.39 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2015-16 സാമ്പത്തിക വർഷത്തിലാണ് ഇതിന് മുമ്പ് സംഭാവനകളിൽ ഇത്രയും വലിയ ഇടിവുണ്ടായത്. അന്ന് 141.46 കോടി രൂപയിൽനിന്ന് സംഭാവന 20 കോടി രൂപയായി കുറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തോതിൽ സംഭാവന ലഭിക്കാറുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്നാണ് 2024-25ൽ കോൺഗ്രസിന് ലഭിച്ച സംഭാവന 517.39 കോടി രൂപയായി ഉയർന്നത്.

കോർപ്പറേറ്റ് സ്ഥാപനങ്ങളിൽനിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽനിന്നുള്ള തുക കുറഞ്ഞതാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഈ ട്രസ്റ്റിൽനിന്ന് ലഭിച്ച സംഭാവന 216.34 കോടി രൂപയിൽനിന്ന് 25 കോടി രൂപയായി കുറഞ്ഞു. 88 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

സ്റ്റാർ സിമന്റ് ലിമിറ്റഡ് അഞ്ച് കോടി രൂപയും സജ്ജൻ ഭജങ്ക നാല് കോടി രൂപയും അഫ്നാൻ കൺസ്ട്രക്ഷൻസ് മൂന്ന് കോടി രൂപയും സംഭാവന നൽകി. പ്രേം കുമാർ ഭജങ്ക രണ്ട് കോടി രൂപയും ഐ.പി.എസ്.യു.എം പ്രോഅഡ്വൈസേഴ്‌സും എസ്.എം.എസ് ബിൽഡേഴ്‌സും ഓരോ കോടി രൂപ വീതവും സംഭാവന നൽകിയിട്ടുണ്ട്.

അതേസമയം, കോൺഗ്രസിന് ലഭിച്ച സംഭാവനകളിലെ ഇടിവ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയല്ല. കോവിഡ് കാലത്ത് 2020-21ൽ 74.52 കോടി രൂപയും 2021-22ൽ 95.46 കോടി രൂപയുമാണ് ലഭിച്ചത്.

ബിജെപിയുടെ 2025-26 സാമ്പത്തിക വർഷത്തെ ഔദ്യോഗിക സംഭാവന കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ 2024-25ൽ ബിജെപിക്ക് 6,074.02 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് ലഭിച്ച തുകയുടെ ഏകദേശം 12 മടങ്ങാണ്.