Home rss national malayalam പുതിയ വാർത്ത ഖാര്‍ഗെക്കെതിരായ ജാതിയധിക്ഷേപം: എം പിമാരുടെ പ്രതിഷേധം; ഒടുവില്‍ എഫ് ഐ ആര്‍

ഖാര്‍ഗെക്കെതിരായ ജാതിയധിക്ഷേപം: എം പിമാരുടെ പ്രതിഷേധം; ഒടുവില്‍ എഫ് ഐ ആര്‍

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉത്തരാഖണ്ഡ് പോലീസ് നൈനിറ്റാള്‍ സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ്സിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട എം പിമാര്‍ പാര്‍ലിമെന്റ്‌സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധം ശക്തമായപ്പോള്‍ ഡല്‍ഹിയിലും സീറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ മാസം എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെയാണ് വേദിയില്‍ ഹിന്ദുത്വ സംഘടനകള്‍ ‘ശുദ്ധീകരണം’ നടത്തിയത്.
രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ഖാര്‍ഗെക്ക്, നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് എം പിമാര്‍ നേരിട്ട് ഇടപെട്ടത്.

ലോക്സഭയിലെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ എം പിമാര്‍ പാര്‍ലിമെന്റ്‌സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എം പിമാര്‍ മൂന്നര മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Content Highlights:
Strong protests by opposition MPs forced authorities to register an FIR over alleged casteist slurs directed at Congress chief Mallikarjun Kharge. Demonstrators demanded strict legal action against the offender for violating constitutional protections. The incident sparked intense political controversy in Parliament and across the country.