Source :- SIRAJLIVE NEWS
നോളജ് സിറ്റി|രാജ്യത്തെ തന്നെ പ്രധാന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്‌മെര്‍) പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടി മര്‍കസ് യുനാനി മെഡി. കോളജ് പൂര്‍വ വിദ്യാര്‍ഥിനി ഡോ. ഷാന ഷിറീന്‍. മര്‍കസ് യുനാനി മെഡി. കോളജിലെ മൂന്നാം ബാച്ചില്‍ ബി യു എം എസ് പഠനം പൂര്‍ത്തീകരിച്ച ഷാന ജിപ്‌മെറിലെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം പി എച്ച്) പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തല ജനറലില്‍ 14ാം റാങ്കും ഒ ബി സി വിഭാഗത്തില്‍ 11ാം റാങ്കുമാണ് നേടിയിരിക്കുന്നത്.
മങ്കട സ്വദേശികളായ സമദ്- നസീമ ദമ്പതികളുടെ മകളും ഡോ. മുഹമ്മദ് ഉനൈസിന്റെ ഭാര്യയുമാണ് ഷാന. വിദ്യാര്‍ഥിനിയെ മര്‍കസ്, മര്‍കസ് യൂനാനി മെഡി. കോളജ് മാനേജ്‌മെന്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു.
Content Highlights:
Dr Shana Shireen, an alumna of Markaz Unani Medical College, secured top ranks in the JIPMER Master of Public Health entrance exam. She bagged 14th rank in the general category and 11th rank in the OBC category nationwide. The Markaz management congratulated her on this remarkable achievement.



