Home rss national malayalam പുതിയ വാർത്ത സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

2
0

Source :- SIRAJLIVE NEWS

കൊല്ലം| സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രാവിലെ ചെങ്കുളം എല്‍എംഎസ് എല്‍പി സ്‌കൂളിലെ കുട്ടികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് വാഹനം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരുക്കേറ്റ വിദ്യാര്‍ഥികളെ ഉടനടി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights:
Three students were injured after a vehicle carrying children from Chengulam LMS LP School lost control and flipped into a ravine. Twelve passengers were inside during the crash. Locals rescued the victims, and doctors confirmed the children’s injuries are not life-threatening.