Home rss national malayalam പുതിയ വാർത്ത ജിസാനില്‍ ഹൂത്തി ഷെല്‍ ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക് ,പള്ളിക്കും കെട്ടിടങ്ങള്‍ക്കും കേടുപാട്

ജിസാനില്‍ ഹൂത്തി ഷെല്‍ ആക്രമണം; രണ്ടുപേര്‍ക്ക് പരുക്ക് ,പള്ളിക്കും കെട്ടിടങ്ങള്‍ക്കും കേടുപാട്

5
0

Source :- SIRAJLIVE NEWS

ജിസാന്‍  | യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സഊദി ജിസാന്‍ പ്രവിശ്യയിലെ അല്‍ തുവാല്‍ ഗവര്‍ണറേറ്റില്‍ ഹൂതികള്‍ തൊടുത്തുവിട്ട ഷെല്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും , ഒരു മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.

ആക്രമണം നടന്ന ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ,പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ജനവാസ മേഖലകളെയും,നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യമാക്കി നടത്തുന്ന ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനമാന്നും ,രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Content Highlights: Two people were injured after a Houthi shell struck the Al Tuwal governorate in Saudi Arabia’s Gizan province. The strike caused damage to a mosque, multiple buildings, and vehicles. Emergency teams responded swiftly, rushing the injured to nearby hospitals and securing the area.