Home rss business malayalam ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’; ഇംഗ്ലണ്ടിനെതിരായ സെമി വിജയത്തിന്റെ ഓർമയിൽ അർജന്റീനയുടെ തീരുമാനം

ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’; ഇംഗ്ലണ്ടിനെതിരായ സെമി വിജയത്തിന്റെ ഓർമയിൽ അർജന്റീനയുടെ തീരുമാനം

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

2026 ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ നാടകീയ വിജയത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ജൂലൈ 15 ‘ദേശീയ ഫുട്ബോൾ ടീം ദിനം’ ആയി ആചരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു.

സെമിഫൈനലിൽ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീന, എൻസോ ഫെർണാണ്ടസിന്റെയും ലൗട്ടാരോ മാർട്ടിനസിന്റെയും ഗോളുകളിൽ 2-1ന് വിജയം നേടി തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു.

മത്സരശേഷം ഫോക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ അർജന്റീന താരങ്ങൾ ഉയർത്തിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന സന്ദേശമുള്ള ബാനറാണ് താരങ്ങൾ പ്രദർശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പരാമർശങ്ങളും ആഘോഷങ്ങളിലെ ചില നടപടികളും പരിശോധിച്ച് ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, താരങ്ങളുടെ നടപടിയെ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി പിന്തുണച്ചു. അർജന്റീന ജനതയുടെ പൊതുവികാരമാണ് താരങ്ങൾ പ്രകടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.