Home rss business malayalam ഝാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷാ ക്രമക്കേട്; സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

ഝാർഖണ്ഡ് സിവിൽ സർവീസ് പരീക്ഷാ ക്രമക്കേട്; സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഝാർഖണ്ഡ് കംബൈൻഡ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടിൽ സമയബന്ധിതമായ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി. ഝാർഖണ്ഡ് സർക്കാരിനും ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു.

പൊതുപ്രവർത്തകനായ ഹരിശരൺ ദേവ് ഗണാണ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ ഒരുമാസത്തോളമായി സമരം നടത്തുകയാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ മനൻകുമാർ മിശ്ര കോടതിയെ അറിയിച്ചു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് സർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമക്കേടിൽ സിബിഐ അന്വേഷണമോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണമോ വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ജുഡീഷ്യൽ പരീക്ഷയും ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം മാത്രം മതിയാകില്ലെന്നും ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ ആവശ്യമായതിനാൽ അന്വേഷണ ഏജൻസികൾ തന്നെ അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, സെർവർ ഓഡിറ്റ് ലോഗുകൾ തുടങ്ങിയവ നശിപ്പിക്കപ്പെടാതെയും മാറ്റം വരുത്താതെയും സംരക്ഷിക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.