Home rss business malayalam ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച; 3 പൊലീസുകാർക്ക് സസ്പെൻഷൻ

ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച; 3 പൊലീസുകാർക്ക് സസ്പെൻഷൻ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി അച്ചടക്ക നടപടി സ്വീകരിച്ചത്.

ഞായറാഴ്ച നടന്ന ഓണാഘോഷത്തിനിടെയാണ് മൂന്ന് പൊലീസുകാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു.

പൊലീസ് മേധാവിയെ കണ്ടതോടെ പരിഭ്രാന്തരായ രണ്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തെ സല്യൂട്ട് ചെയ്യാൻ പോലും മറന്നെന്നാണ് വിവരം. ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് എസ്പി ചോദ്യം ചെയ്യുന്നതിനിടെ മൂന്നാമത്തെ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തു.

മദ്യപിച്ചിട്ടുണ്ടോയെന്ന് പൊലീസ് മേധാവി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സംഭവത്തിൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് മൂന്ന് പേരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

അതേസമയം, മറ്റ് കേസുകളൊന്നും നിലവിലില്ലാത്തതിനാൽ ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നാണ് വിവരം.