Source :- SIRAJLIVE NEWS
പാലക്കാട് | ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തും സംഘര്‍ഷം. പാലക്കാട് നടന്ന എസ് എഫ് ഐ പ്രകടനത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പാലക്കാട് ടൌണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്.
എസ് എഫ് ഐ സംസ്ഥാനാധ്യക്ഷന്‍ എം ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസുകാര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തു മാറ്റി. റെയില്‍വേ സ്റ്റേഷന്റെ കവാടത്തില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.
പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലേക്ക് മതില്‍ ചാടി കടക്കുകയായിരുന്നു. സമാധാനപരമായ സമരം നടത്താനാണ് തങ്ങള്‍ വന്നതെന്നും ഒരു നാശനഷ്ടവും ഉണ്ടാക്കില്ലെന്നും എസ് എഫ് ഐ നേതാവ് ശിവപ്രസാദ് പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ഡല്‍ഹി മാതൃകയില്‍ കേരളാ പോലീസും വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്യുകയാണെന്നും ശിവപ്രസാദ് ആരോപിച്ചു. കൊല്ലത്ത് നടന്ന എസ് എഫ് ഐ സമരവും പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കി.
Content Highlights: SFI staged protests across Kerala, including Palakkad and Kollam, over alleged police brutality in Delhi following Chief Election Commissioner Gyanesh Kumar’s resignation. Police clashed with protesters at the Palakkad Town railway station after activists scaled the gates. SFI state president M Shivaprasad condemned the police action, alleging it followed Union Home Ministry directives.



