Home rss national malayalam പുതിയ വാർത്ത ഡല്‍ഹി- ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ തീ; ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിട്ടു

ഡല്‍ഹി- ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ തീ; ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിട്ടു

6
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം. ഇതേത്തുര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.ഞായറാഴ്ചയാണ് സംഭവം

ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 6115 വിമാനത്തിനുള്ളിലാണ് യാത്രക്കാരന്റെ പവർബാങ്കിൽനിന്ന് പുക ഉയർന്നത്. ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർബാങ്കിൽനിന്ന് പുക ഉയരുകയും തീപ്പിടിക്കുകയുമായിരുന്നു തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.

തുടര്‍ന്ന് കാബിന്‍ ക്രൂ അംഗങ്ങള്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായി അണച്ചു.

യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ സംഭവത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

Content Highlights: An IndiGo flight from Delhi to Chennai was diverted to Hyderabad after a power bank caught fire in the overhead compartment. Passengers and cabin crew quickly doused the flames using bags and fire extinguishers. The aircraft landed safely in Hyderabad with all passengers and crew members unharmed.