Home rss national malayalam പുതിയ വാർത്ത ഡെറാഡൂണില്‍ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ ദമ്പതികളെയും ജോലിക്കാരിയെയും പ്ലംബര്‍ കൊലപ്പെടുത്തി

ഡെറാഡൂണില്‍ കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ ദമ്പതികളെയും ജോലിക്കാരിയെയും പ്ലംബര്‍ കൊലപ്പെടുത്തി

6
0

Source :- SIRAJLIVE NEWS

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്ലംബര്‍ അറസ്റ്റില്‍. വിഷ്ണു ലോക് കോളനിയിലെ രജനി കപൂര്‍ (75), ഭര്‍ത്താവ് രമേഷ് കപൂര്‍ (80), ജോലിക്കാരി തിലിയ ദേവി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ രാജ് കുമറിനെ പോലീസ് അറസ്റ്റ്‌ചെയ്തു.

ദമ്പതികളുടെ വീടിന്റെ കുളിമുറിയിലെയും അടുക്കളയിലെയും പ്ലംബിങ് ജോലികള്‍ക്കായി എത്തിയതായിരുന്നു പ്രതി. രണ്ട് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലിക്ക് വരാറുണ്ടായിരുന്നു. ജോലി പൂര്‍ത്തിയായ ശേഷം കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രതി തിരികെപ്പോയി മോഷണശ്രമത്തിനായി വീണ്ടും തിരിച്ചെത്തുകയുമായിരുന്നു.

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന തിലിയ ദേവിയെയും പ്രതി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിച്ചു. പരുക്കേറ്റ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

URL: dehradun-triple-murder-plumber-arrested-elderly-couple-maid-killed

Hashtags: #DehradunCrime #UttarakhandPolice #CrimeNews #TripleMurder #Dehradun #SirajNews

Content Highlights: A plumber was arrested in Dehradun for killing an elderly couple and their maid following a dispute over wage payment. The accused, Raj Kumar from Bijnor, attacked the victims with a screwdriver during a robbery attempt. All three succumbed to their injuries at the hospital.