Source :- SIRAJLIVE NEWS
ലക്‌നൗ | വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 14.4 ഓവറില്‍ മറികടക്കുകയായരുന്നു.
43 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 102 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ് അയ്യറും 27 പന്തില്‍ 37 റണ്‍സ് നേടിയ ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്ത്യയുടെ ജയം അനായാസമാക്കി. 11 റണ്‍സ് നേടിയ സഞ്ജുവിന്‌റെയും 21 റണ്‍സ് അടിച്ചെടുത്ത അഭിഷേക് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 56 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡിന്റെയും 52 റണ്‍സെടുത്ത ഷായ് ഹോപ്പിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യക്കായി നമന്‍ ധീര്‍ മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.
Content Highlights: Captain Shreyas Iyer scored an unbeaten 102 off 43 balls to power India to an 8-wicket victory over West Indies in Lucknow. Chasing 172, India reached the target in 14.4 overs. Naman Dhir took 3 wickets while Rutherford and Hope scored half-centuries for West Indies.



