Home rss national malayalam പുതിയ വാർത്ത തമിഴ്‌നാട്ടില്‍ മമ്മൂട്ടിക്കു വഴിതെറ്റി; വഴികാട്ടിയായി പാണ്ഡ്യന്‍

തമിഴ്‌നാട്ടില്‍ മമ്മൂട്ടിക്കു വഴിതെറ്റി; വഴികാട്ടിയായി പാണ്ഡ്യന്‍

7
0

Source :- SIRAJLIVE NEWS

കൊച്ചി : തമിഴ്‌നാട്ടില്‍ വഴിതെറ്റിയ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് വഴികാട്ടിയായി ഉള്‍നാട്ടിലെ സാധാരണക്കാരനായ തൊഴിലാളി പാണ്ഡ്യന്‍. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ കാരക്കുടിയിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങുമ്പോഴാണ് വഴിതെറ്റിയത്.

തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തതോടെ മമ്മൂട്ടിയുടേയും സംഘത്തിന്റേയും യാത്ര തടസപ്പെട്ടു. ഗൂഗിള്‍ മാപ്പ് നോക്കിയിട്ടും രക്ഷയില്ലാതെ തിരികെ മടങ്ങാനൊരുങ്ങുമ്പോഴാണ് രക്ഷകനായി യുവാവ് എത്തിയത്. മമ്മൂട്ടിയാണ് കാറിലെന്ന് മനസിലാക്കിയ പ്രദേശവാസിയായ പാണ്ഡ്യന്‍ സഹായിക്കാന്‍ എത്തുകയായിരുന്നു. ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ തങ്ങള്‍ക്ക് വഴി കാട്ടിയെന്ന് വിഡിയോ പങ്കുവെച്ച് നിര്‍മാതാവ് ആന്റോ ജോസഫ് ആ സാധാരണ മനുഷ്യന്റെ അഗാധ സ്‌നേഹം വെളിപ്പെടുത്തി.

മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെ മൂന്നര കഴിഞ്ഞിരുന്നു. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

തിരുപ്പത്തൂരില്‍ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു. രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക തിരികെ കാരക്കുടിയില്‍ റൂമിലേക്ക് മടങ്ങാമെന്നും നാളെ രാവിലെ റോഡ് തുറക്കുമായിരിക്കുമെന്നും പറഞ്ഞു.

നാളത്തെ എല്ലാ പ്ലാനുകളും പാളി. സഹായത്തിനു വഴിയില്‍ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോള്‍ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരന്‍ ചില വഴികള്‍ പറഞ്ഞെങ്കിലും അവയില്‍ പലതും തങ്ങള്‍ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്‍പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാള്‍ എത്തി. നീങ്ക മലയാളികളാ? എന്നു ചോദിച്ചു. പിന്നെ കറിനുള്ളിലേക്ക് നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു. ഉറക്കച്ചടവ് പമ്പ കടന്നു…’നീങ്ക മമ്മൂട്ടി സാറാ… എന്നെ ഫോളോ സെയ്….’ എന്നു പറഞ്ഞുകൊണ്ട് അയാള്‍ ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അവര്‍ക്കു വഴി കാട്ടി. ഈ സംഭവങ്ങള്‍ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ ഹൃദയഹാരിയായി കുറിച്ചു.

Content Highlights:
Actor Mammootty and his team got stranded in Tamil Nadu due to a highway block while returning from a film set. When Google Maps failed, a local worker named Pandian recognized the star and guided them for 10 kilometers on his motorcycle. Producer Anto Joseph shared the story on Facebook.