Home rss national malayalam പുതിയ വാർത്ത തിരുവനന്തപുരത്ത് അഞ്ച് വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നെയ്യാറ്റിന്‍കര ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരത്ത് അഞ്ച് വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നെയ്യാറ്റിന്‍കര ഡിവൈഎസ്പി അന്വേഷിക്കും

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബാലരാമപുരം കോട്ടുകാല്‍ക്കോണം സ്വദേശികളായ ദിലീപ്-ശ്രുതി ദമ്പതികളുടെ മകന്‍ ദീപക്കിനെയാണ് ഇന്നലെ വൈകിട്ട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന് ഉച്ചയോടെ രക്ഷിതാക്കള്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.

സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കില്ലറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. കുട്ടിയെ കണ്ടെത്തിയ കിണറ്റിലെ വെള്ളം പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്തും. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.

Content Highlights:
The postmortem of a five-year-old boy found dead in a well in Balaramapuram will take place today. The body of the child was recovered from a well in an abandoned property yesterday. Neyyattinkara DySP is leading the investigation into the incident while police await the autopsy report.